ലോക്ക് അഴിച്ച് കേരളം
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിൽ കൊല്ലം ജില്ലയെ മാത്രം ഉൾപ്പെടുത്തി മറ്റ് ജില്ലകളെ ഒഴിവാക്കി. കാസര്‍കോട് ജില്ല ഒരു കാറ്റഗറിയിലും ഇല്ല ബാക്കിയുള്ള ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണം തുടരും എന്നാൽ ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയിൽ 20 പേർക്ക് പങ്കെടുക്കാം. 10,11,12 ക്ലാസുകളും കോളജുകളും ഏഴിനു തുറക്കാം. സ്കൂളുകളിലെ ബാക്കി ക്ലാസുകള്‍ 14 മുതല്‍ ആരംഭിക്കും. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഇക്കുറിയും വീടുകളിൽ മാത്രമേ ഉണ്ടാകൂ.
ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ.