പല്ലി ശല്യത്താൽ പൊറുതിമുട്ടുകയാണോ നിങ്ങൾ?
മഴക്കാലമെത്തുന്നതോടെ വീടുകളിൽ പ്രാണികളുടെ ശല്യം ദിനംപ്രതി കൂടി വരാറുണ്ട്. ഇതുപോലെ തന്നെ ഉറുമ്പ്, അട്ട, പഴുതാര വിവിധയിനം വണ്ടുകൾ, പ്രാണികൾ എന്നിവയും ഇക്കാലത്ത് ഉണ്ടാകാറുണ്ട്. ഇവയ്ക്കൊപ്പം തന്നെ അല്ലെങ്കിൽ ഇവയേക്കാൾ കൂടുതലായി വീടിന്റെ എല്ലായിടങ്ങളിലും കാണപ്പെടുന്ന ഒന്നാണ് പല്ലികൾ. വീട്ടിലേയ്ക്ക് ശല്യക്കാരായി എത്തുന്ന പ്രാണികളെ അകത്താക്കി ഇന നമുക്ക് ഗുണം ചെയ്യാറുണ്ടെങ്കിലും എണ്ണത്തിൽ അധികമാകുന്നതോടെ ഇവയും വീട്ടിലുള്ളവർക്ക് ശല്യക്കാരായി മാറും.
പാത്രങ്ങൾ, മേശപ്പുറം, വിവിധ ഉപകരണങ്ങൾ എന്നിവിടങ്ങളിലെല്ലാം പല്ലി കാഷ്ടിച്ചേക്കാം. എന്തിന് പറയുന്നു അലമാര തുറക്കുന്നത് തക്കം പാർത്തിയ്ക്കിരിക്കുന്ന ഇവ കണ്ണിൽപെടാതെ ഉള്ളിൽ കയറി തുണികൾക്കുള്ളിൽ മുട്ട ഇട്ട സന്ദർഭങ്ങൾ. ഇങ്ങനെ ഇവ പെറ്റുപെരുകുന്നതും നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനായി വീട്ടിൽ ഉപയോഗിക്കുന്ന ഏതാനും ചെറു വസ്തുക്കൾ മാത്രം മതിയാകും.
സുഗന്ധദ്രവ്യമായ കുരമുളക് കൊണ്ട് ഒരു ചെറിയ കൂട്ട് തയാറാക്കണം. കുരുമുളക് നന്നായി പൊടിച്ചെടുത്ത ശേഷം മൃദുവായ പൊടിയാക്കണം. ശേഷം ഇത് ഒരു ബൗളിലേയ്ക്ക് മാറ്റുക. പിന്നാലെ പാകത്തിന് വെള്ളം ചേർത്ത് കൃത്യമായി ഇളക്കുക. വെള്ളം കൃത്യ അളവിൽ മാത്രമായിരിക്കണം ചേർക്കേണ്ടത്. ഇത് തയ്യാറായതിന് ശേഷം പല്ലികളുടെ മേൽ തളിക്കുന്നതോടെ ഇവയുടെ ശല്യം ഒഴിവായി കിട്ടും.