ഇറച്ചി സുരക്ഷിതമായി എത്രകാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം

മലയാളികളുടെ ഭക്ഷണക്രമത്തില്‍ ഒഴിച്ചുകൂടാനാവത്തതാണ് ഇറച്ചി വിഭവങ്ങള്‍ക്കുള്ള സ്ഥാനം. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനുകള്‍ ലഭിക്കുന്ന ഈ ഭക്ഷണങ്ങള്‍ പക്ഷേ, വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ വലിയ രീതിയിലുള്ള അണുബാധയ്ക്കും കാരണമായേക്കാം. ഇറച്ചി നന്നാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഫുഡ് ബോണ്‍ ഇല്‍നെസ്സിന് വരെ കാരണമായേക്കാം. പാചകം ചെയ്തതോ അല്ലാത്തതോ ആയ ഇറച്ചികള്‍ നമ്മുടെ വീടുകളിലെ ഫ്രിഡിജുകളില്‍ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ എത്ര ദിവസം വരെ അവ ഫ്രിഡ്ജില്‍ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് നമുക്ക് നോക്കാം.

ചിക്കന്‍

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ (USDA) ന്റെ നിര്‍ദേശപ്രകാരം പച്ച ചിക്കന്‍ അഥവാ റോ ചിക്കന്‍ ഒന്ന് മുതല്‍ രണ്ട് ദിവസം വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. പാകം ചെയ്ത ചിക്കന്‍ വിഭവങ്ങള്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അതേസമയം, റോ ചിക്കന്‍ പീസുകള്‍ ഒമ്പത് മാസം വരെയും ഫുള്‍ റോ ചിക്കന്‍ ഒരു വര്‍ഷം വരെയും പാകം ചെയത ചിക്കന്‍ രണ്ട് മാസം മുതല്‍ ആറ് മാസം വരെയും ഫ്രീസ് ചെയത് സൂക്ഷിക്കാവുന്നതാണ്.

ബീഫ്

ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ( FDA ) പറയുന്നത് റോ ബീഫ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്നാണ്. എന്നാല്‍ അരച്ച മാംസം ബീഫ് പാര്‍ട്‌സ് എന്നിവ രണ്ട് ദിവസം വരെയേ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കൂ.

അതേസമയം, ബാക്കിയായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ബീഫ് വിഭവങ്ങളോ പാകം ചെയ്ത ബീഫോ മൂന്ന്-നാല് ദിവസത്തില്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയില്ല.

സീഫുഡ്

പച്ച മത്സ്യങ്ങളും കക്കയും രണ്ട് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പാകം ചെയ്ത മത്സ്യം മൂന്ന്-നാല് ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാം. അതേസമയം, സ്‌മോക്ഡ് ഫിഷ് 14 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

പോര്‍ക്ക്

പാകം ചെയ്യാത്ത പോര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നാല്‍ പാകം ചെയ്തവ മൂന്ന് ദിവസം വരെയേ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയൂ. അതേസമയം, പാക്കേജ്ഡ് പോര്‍ക്ക് വിഭവങ്ങളില്‍ ഈ കണക്ക് വ്യത്യസ്തമാണ്.

Related Articles

Back to top button