പ്രമേഹമുള്ളവര്‍ കഴിക്കേണ്ട പാനീയങ്ങൾ….
പ്രമേഹമുള്ളവര്‍ക്ക് കഴിക്കാൻ പാടില്ലാത്തതും കഴിക്കാവുന്നതുമായ ഭക്ഷണ-പാനീയങ്ങളുണ്ട്. ഇവയില്‍ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്നതും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകമാകുന്നതുമായ ചില പാനീയങ്ങൾ പരിചയപ്പെടാം.ആരോഗ്യത്തിന് പലവിധ ഗുണങ്ങളുമേകുന്ന ഒരു പാനീയമാണ് കരിക്ക്. ‘നാച്വറല്‍’ പാനീയമാണിത്. കലോറി കുറവായതിനാലും പൊട്ടാസ്യം, ഇലക്ട്രോലൈറ്റ്സ്, വൈറ്റമിൻ-ബി, അമിനോ ആസിഡ്സ് എന്നിവയാലെല്ലാം സമ്പന്നമായതിനാലും ഇത് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ദഹനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം ഇളനീര്‍ സഹായകമാണ്. മോരാണ് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന മറ്റൊരു പാനീയം. മധുരം ചേര്‍ക്കേണ്ടതില്ലാത്ത പാലുത്പന്നമാണ് മോര്. ഇതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്ക് വലിയ വെല്ലുവിളിയില്ല. അതേസമയം പോഷകങ്ങളാല്‍ സമ്പന്നവുമാണ്.