സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിച്ചാല്‍…

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഈന്തപ്പഴത്തിന്‍റെ അത്ഭുത ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഉയർന്ന അളവിൽ അയൺ അടങ്ങിയിട്ടുള്ള ഈന്തപ്പഴം സ്ത്രീകളിലെ വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ പല തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഇവയെ പ്രതിരോധിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

പൊട്ടാസ്യം ധാരാളം അടങ്ങിയ ഈന്തപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

ആന്‍റി ഓക്സിഡന്‍റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഒപ്പം ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും.

Related Articles

Back to top button