പകലുറക്കം ശീലമാക്കിയവര്‍ അറിയാൻ…

ഉറക്കത്തിന് ഏറ്റവും അനുയോജ്യമായത് രാത്രി സമയമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണെങ്കിലും അത് കൂസാതെ പകല്‍ മൂടി പുതച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. പ്രത്യേകിച്ച് യുവാക്കള്‍, അവധിദിനമാണെങ്കില്‍ പിന്നെ നോക്കുകയേ വേണ്ട.

എന്നാൽ പകലുറക്കം ശീലമാക്കിയവര്‍ ഒന്ന് ശ്രദ്ധിക്കൂ, ഇത് നിങ്ങളെ കൊണ്ടെത്തിക്കുന്നത് മറവിരോഗത്തിലേക്കായിരിക്കാമെന്ന് യുഎസിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. പകലുറക്കം, മറവിരോഗത്തിനു കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകള്‍ തലച്ചോറില്‍
രൂപപ്പെടുന്നതിനു കാരണമാകുന്നുണ്ടത്രേ.

യുഎസ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഓണ്‍ ഏജിങ്ങും ജോണ്‍ ഹോപ്കിന്‍സ് ബ്ലൂബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തുമാണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍, മറവിരോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും പകലുറക്കം ശീലമാക്കിയവരായിരുന്നു.

രാത്രിയുറക്കം ശീലമാക്കുകയും പകലുറക്കം ഉപേക്ഷിക്കുകയും മാത്രമാണ് ഇതിനു പരിഹാരമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ആദം.പി.സ്പിറ പറഞ്ഞു. ജേണല്‍ ഓഫ് സ്‌ലീപ്പില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Back to top button