കുടവയര്‍ കുറയ്ക്കാന്‍
ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ വിനാശകരവുമാണ്. ഉദാഹരണത്തിന് കഴുത്തിന്‍റെ പിന്നിലും നെഞ്ചിന്‍റെ ഭാഗത്തുമൊക്കെ കാണുന്ന ബ്രൗണ്‍ ഫാറ്റ് ഏറ്റവും നിരുപദ്രവകരമായ കൊഴുപ്പുകളില്‍ ഒന്നാണ്. ഇടുപ്പിലും തുടയിലുമൊക്കെ തൊലിക്കടയില്‍ കാണുന്ന സബ്ക്യൂട്ടേനിയസ് ഫാറ്റ് ശരീരത്തിന് ചൂട് പകരും. വയറിലും അവയവങ്ങള്‍ക്ക് ചുറ്റും കാണുന്ന വിസറല്‍ ഫാറ്റാണ് പലപ്പോഴും അമിതമാകുമ്പോൾ വില്ലനായി മാറാറുള്ളത്. കൊളസ്ട്രോള്‍, അര്‍ബുദം, ഹൃദ്രോഗം, ടൈപ്പ് -1 പ്രമേഹം എന്നിവയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് ഈ കൊഴുപ്പ്. എത്ര കഷ്ടപ്പെട്ടാലും അത്രയെളുപ്പം ശരീരത്തില്‍ നിന്ന് പോകാത്ത ഈ കൊഴുപ്പ് ജീവനുതന്നെ ഭീഷണിയാകാം.
ഇത്തരം വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങളെ പരിചയപ്പെടാം.
ആന്‍റി ഓക്സിഡന്‍റുകളും കഫൈനും ധാരാളം അടങ്ങിയ ഗ്രീന്‍ ടീ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ തോന്നുന്ന വിശപ്പ് അടക്കാനും ഗ്രീന്‍ ടീ സഹായകമാണ്. ശരീരത്തിന് ആവശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ നല്‍കാന്‍ ദിവസവും മൂന്ന് കപ്പ് ഗ്രീന്‍ ടീ മതിയാകും. അമിതമായി കഴിച്ചാല്‍ ഇതിലെ കഫൈന്‍ ഉറക്കക്കുറവ് അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
എളുപ്പം ലയിച്ച് ചേരുന്ന നാരുകള്‍ അടങ്ങിയ അവക്കാഡോയും വിശപ്പ് നിയന്ത്രിച്ച് കൂടുതല്‍ നേരം വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കും. കുടവയര്‍ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും അവക്കാഡോ നിത്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ കരളില്‍ നിന്ന് വിഷാംശം നീക്കാന്‍ സഹായിക്കും. ഇത് കരളിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി കൊഴുപ്പ് കുറയ്ക്കും. കറികളില്‍ ചേര്‍ത്തോ പാലില്‍ കലക്കിയോ മഞ്ഞള്‍ പൊടി നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാം.