ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ട സംഭവത്തിൽ ട്വിസ്റ്റ്
ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് അറുപത്തിയേഴുകാരൻ മരിച്ചതെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി. ബെംഗളൂരു ജെപി നഗറില്‍ നടന്ന സംഭവത്തിൽ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്.
ബാല സുബ്രഹ്മണ്യവും 35 വയസുകാരിയായ വീട്ടുജോലിക്കാരിയും തമ്മില്‍ ഏറെനാളായി ബന്ധമുണ്ടായിരുന്നു. നവംബര്‍ 16ന് ഇയാൾ യുവതിയുടെ വീട്ടിലെത്തി. ജോലിക്കാരിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ഭയന്ന ജോലിക്കാരി ഭര്‍ത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പോലീസ് മൃതദേഹം കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ യുവതി കുറ്റസമ്മതം നടത്തി. തനിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തപ്പെടുമെന്ന് ഭയന്നാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് യുവതി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.