കൈക്കൂലി തുകയുമായി പഞ്ചായത്ത് സെക്രട്ടറി നടുറോഡിൽ വിജിലൻസിന്റെ പിടിയിൽ…
അരൂർ: കൈക്കൂലി തുകയുമായി പഞ്ചായത്ത് സെക്രട്ടറി വിജിലൻസിന്റെ പിടിയിൽ. അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി.മണിയപ്പനാണ് വിജിലൻസിന്റെ പിടിയിലായത്. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആലപ്പുഴ വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ് ഇയാളെ പിടികൂടിയത്. ഒരു ലക്ഷം രൂപയുമായി ദേശിയ പാതയിൽ ചമ്മനാട് അമ്പലത്തിനടുത്ത് നിന്നാണ് മണിയപ്പൻ പ്രദേശവാസികളുടെ സാന്നിദ്യത്തിൽ പിടിയിലായത്. ഇദ്ദേഹത്തിനെതിരെ നിരവധി തവണ പരാതികൾ ഉയർന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ലാ. ഇയാൾ അടുത്ത വർഷം സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അറസ്റ്റ്. അനധികൃതമായി പഞ്ചായത്ത് വാഹനം ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്.