കെ.ടി ജലീലിനെതിരായ പരാതി അന്വേഷിക്കാൻ ഡിജിപിയുടെ നിർദേശം

വോട്ടിങ് മെഷീൻ അട്ടിമറിക്കാൻ ഏജൻസി സമീപിച്ചെന്ന മുൻ മന്ത്രി കെ.ടി ജലീലിന്റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് ഉത്തരവ്. യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽകിഫിൽ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ, അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

ഡിജിപിക്ക് പുറമെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ദുൽകിഫിൽ പരാതി അയച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് മുൻ നേതാവ് കുന്നത്ത് മുഹമ്മദ് വഴി വോട്ടിങ് മെഷീൻ അട്ടിമറിക്കാൻ വാഗ്ദാനവുമായി ഒരു ഏജൻസി നേതൃത്വത്തെ സമീപിച്ചിരുന്നതായും ഇക്കാര്യം കുന്നത്ത് മുഹമ്മദ് തന്നോട് നേരിട്ട് പറഞ്ഞിരുന്നതായും നവംബർ 23-ന് നൽകിയ അഭിമുഖത്തിൽ കെ.ടി ജലീൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ തെളിവുകളും വാർത്താ റിപ്പോർട്ടുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button