റാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായി

റാസൽഖൈമ ബസപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി 29 കാരൻ മുഹമ്മദ് ആഷിഖിന്റെ മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കാസർകോട് അട്ടേങ്ങാനം സ്വദേശി 53 കാരൻ അഷ്റഫ്, കണ്ണൂർ മട്ടന്നൂർ സ്വദേശിയായ 29 കാരൻ ഹേമന്ത് പുതിയകാവിൽ, തലശ്ശേരി സ്വദേശിനി 26 വയസുള്ള സങ്കീർത്ത സുരേഷ് എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.

Related Articles

Back to top button