സെമി ടിക്കറ്റെടുക്കാന്‍ വന്ന കൊമ്പന്‍സിനെ മലപ്പുറം തൂക്കിയെറിഞ്ഞു…

ജയത്തോടെ സെമി ഉറപ്പിക്കാന്‍ കൊമ്പുകുലുക്കിയെത്തിയ തിരുവനന്തപുരത്തെ മലപ്പുറം എഫ്‌ സി എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തു വിട്ടു! അതോടെ, സൂപ്പര്‍ ലീഗ്‌ കേരളയില്‍ അവസാന രണ്ട്‌ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള കാത്തിരിപ്പ്‌ അവസാന റൗണ്ടിലേക്ക്‌ നീണ്ടു. സി കെ റാഷിദ്, പൗളോ വിക്ടർ, ജോൺ കെന്നഡി എന്നിവർ മലപ്പുറത്തിനായി വലകുലുക്കി. പോയിന്റ്‌ പട്ടികയില്‍ ഒൻപത് മത്സരങ്ങളിൽനിന്ന് 17 പോയന്റുമായി മലപ്പുറം രണ്ടാമതും 11 പോയന്റുമായി കൊമ്പൻസ് നാലാമതുമാണ്.

ഈ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ കൊമ്പൻസിന് സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു. കാലിക്കറ്റ് എഫ്‌സിയും മലപ്പുറം എഫ്‌സിയും മാത്രമാണ് ഇതുവരെ സെമി യോഗ്യത നേടിയിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കുള്ള അവകാശികളെ അറിയാൻ അവസാന റൗണ്ട് വരെ കാത്തിരിക്കണം. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മലപ്പുറത്തിന് തിരിച്ചടിയേറ്റു. പരിക്കേറ്റ അബ്ദുൽ സമദിന് കളം വിടേണ്ടിവന്നു. പകരക്കാരനായി ഗ്രെയ്‌സ് ഒബിയാങ് എത്തി.

Related Articles

Back to top button