സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ… കേരളത്തിൽ ഇ.ഡി. റെയ്ഡ്

കോഴിക്കോട്: സ്വർണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പരിശോധന. കോഴിക്കോട് കേന്ദ്രീകരിച്ച് ഒൻപതോളം ഇടങ്ങളിലാണ് രാവിലെ മുതൽ റെയ്ഡ് പുരോഗമിക്കുന്നത്. കോഴിക്കോടിന് പുറമെ കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന.

സംസ്ഥാനത്തുനിന്ന് അനധികൃതമായി ഹവാല വഴി പണം കടത്തുന്ന ഓപ്പറേറ്റർമാരെയും സ്വർണക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും കേന്ദ്രീകരിച്ചാണ് ഇ.ഡി. അന്വേഷണം. ഇവരുടെ വീടുകൾ, സ്ഥാപനങ്ങൾ, മറ്റ് അനുബന്ധ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്നുണ്ട്. സമീപകാലത്ത് മലബാർ മേഖല കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണക്കടത്ത് കേസുകളും വിദേശത്തുനിന്ന് ഹവാല വഴി കള്ളപ്പണം എത്തുന്നതായുള്ള രഹസ്യവിവരങ്ങളുമാണ് പരിശോധനയ്ക്ക് പിന്നിലെന്നാണ് വിവരം. പരിശോധനയുടെ ഭാഗമായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്. റെയ്ഡ് തുടരുകയാണ്.

Related Articles

Back to top button