സംസ്ഥാനത്ത് വീണ്ടും ഇഡിയുടെ വ്യാപക റെയ്ഡ്…..

വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്തെ പത്തിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്റെ ‘സൈനബ മൻസിൽ’ എന്ന വീട്ടിലും, ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്റെ ‘ചാപ്പ ഹൗസിലുമാണ്’ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്, കോഴിക്കോട് കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹർ എം.കെയുടെ (മാല കുഴിയിൽ ജൗഹർ) വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട്. മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂർ (താനാളൂർ) കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പിൽ ഹൗസ്, പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുൾ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.



