റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ…

കൊല്ലം: റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസിന്‍റെ പിടിയിൽ. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. കടയ്ക്കൽ വയലായിലാണ് സംഭവം. വയലായിൽ റേഷൻകട നടത്തി വന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്.

റേഷൻ കടയിൽ വെച്ചാണ് അനിൽകുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്‍റെ നിർദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി ഷെരീഫിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button