‘പൂരിഫൈ ചെയ്യാന്‍ കടക്കാര്‍ നല്‍കിയ സ്വര്‍ണമാണ്, നാലഞ്ച് കടകളിലെ സ്വര്‍ണമുണ്ടായിരുന്നു….വൈഷ്ണവി ജ്വല്ലറി ഉടമ

തിരുവനന്തപുരം: കടയടച്ച് വീട്ടില്‍ പോകുന്നതിനിടെയാണ് മോഷണം നടന്നതെന്ന് ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ മനോജ്. രണ്ട് വാഹനങ്ങളിലായാണ് മോഷ്ടാക്കള്‍ എത്തിയത്. ഒരു ബൈക്കില്‍ രണ്ട് പേരും മറ്റൊരു ബൈക്കില്‍ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. രാത്രി 10.30നാണ് കടയടച്ചത്. 10.33നായിരുന്നു മോഷണം നടന്നത്. മോഷ്ടാക്കള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മുഖം വ്യക്തമായിരുന്നില്ലെന്നും മനോജ് പറഞ്ഞു

പൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാര്‍ ഏല്‍പ്പിച്ച സ്വര്‍ണമായിരുന്നു. നാലഞ്ച് കടകളിലെ സ്വര്‍ണമുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് മൊഴിയെടുത്തു. ഇന്ന് രാവിലെ പൊലീസ് വിളിച്ചിരുന്നുവെന്നും മനോജ് പറഞ്ഞു. കഴിഞ്ഞ മുപ്പത് വര്‍ഷമായി തിരുവനന്തപുരത്തുണ്ടെന്നും മനോജ് വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു മനോജിന്റെ പ്രതികരണം.

Related Articles

Back to top button