കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; നടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ നടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് സസ്‌പെൻഷൻ നടപടി റദ്ദാക്കണമെന്നും, വിദ്യാർഥികൾക്ക് പ്രത്യേകം പരീക്ഷ നടത്താൻ നിർദേശിക്കണമെന്നുമുള്ള ഹർജിയിലെ വാദം കേൾക്കുക. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീലിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വാദം കേൾക്കുന്നത്. വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കണം എന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.



