മലപ്പുറത്തിനെതിരെ വീണ്ടും വിദ്വേഷപരാമര്‍ശവുമായി ജനം ടിവി

അന്താരാഷ്ട്ര ഉറുദു ദിനത്തില്‍ പ്രശസ്ത ഉറുദു-പേര്‍ഷ്യന്‍ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ചിത്രം ഉള്‍പ്പെടുത്തി തിരൂരിലെ ഒരു സ്‌കൂള്‍ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ജനം ടിവി വീണ്ടും മലപ്പുറത്തിനെതിരെ വിദ്വേഷപരാമര്‍ശവുമായി രംഗത്തെത്തിയത്. തിരൂര്‍, ആലത്തിയൂരിലെ ദാറുല്‍ ഖുര്‍ ആന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ജനം ടിവിയുടെ പരാമര്‍ശങ്ങള്‍. ഉറുദു ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനമായ നവംബര്‍ ഒമ്പത് അന്താരാഷ്ട്ര ഉറുദു ദിനമായും ആചരിക്കുന്നുന്നുണ്ട്. സാരേ ജഹാം സേ അച്ചാ തുടങ്ങിയ ദേശഭക്തിഗാനത്തിന്റെ രചയിതാവും അദ്ദേഹമാണ്. നവംബര്‍ ഒമ്പതിന് ലോക ഉറുദു ദിനത്തില്‍ പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ജനം ടിവി മലപ്പുറത്തിനെതിരെ വിദ്വേഷപ്രചരണത്തിനുള്ള ആയുധമാക്കുന്നത്. മലപ്പുറത്തിന് വീണ്ടും പാകിസ്ഥാന്‍ പ്രേമം, ഇന്ത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ മലപ്പുറത്തുണ്ട് തുടങ്ങിയ പരാമര്‍ശങ്ങള്‍ ജനം ടിവി നടത്തിയത്.

Related Articles

Back to top button