ആര്യാ രാജേന്ദ്രൻ്റെ രാഷ്ട്രീയ പ്രവർത്തനം കോഴിക്കോട്ടേക്ക്; അനുമതി നൽകിയതായി..

മേയർ സ്ഥാനത്തിൻ്റെയും മറ്റും തിരക്കുകൾക്ക് ശേഷം ആര്യാ രാജേന്ദ്രൻ ഇനിമുതൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. കോഴിക്കോട്ട് പ്രവർത്തിക്കാനുള്ള ആര്യയുടെ താൽപര്യം മാനിച്ചാണ് പാർട്ടി ഈ തീരുമാനം കൈക്കൊണ്ടത്. നിലവിൽ ആര്യ തിരുവനന്തപുരത്തും ഭർത്താവ് കോഴിക്കോട്ടുമായി വ്യത്യസ്ത ജില്ലകളിലാണ് പ്രവർത്തിക്കുന്നത്. കുടുംബജീവിതവും രാഷ്ട്രീയ പ്രവർത്തനവും ഒന്നിച്ച് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായി ഇരുവരും കോഴിക്കോട്ട് ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിച്ചേർന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ അനുമതിപ്രകാരം, ആര്യാ രാജേന്ദ്രന് കോഴിക്കോട് ജില്ലയിൽ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സി.പി.എം. ഒരുക്കി നൽകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.



