ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിച്ച പ്രതികൾ പോലീസ് പിടിയിൽ….

കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിച്ച പ്രതികൾ പോലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഡിൽ എത്തി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെ പ്രതികൾ കടന്നത് പോലീസിന് വലിയ തലവേദനയായി.
ഇതിനിടെ ഇവർ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച പോലീസ് പ്രതികളെ പിടികൂടാൻ ഉത്തരേന്ത്യയിലേക്ക് പോവുകയായിരുന്നു. ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്താണ് പോലീസിന്റെ അന്വേഷണം. പോലീസ് എത്തിയതിന്റെ സൂചന ലഭിച്ചതോടെ പ്രതികൾ മണാലിയിലെ ഒളിത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട് ചണ്ഡീഗഡിലേക്ക് കടന്നു.



