ഇറാനിൽ കുടുങ്ങി മലയാളി യുവാവ്…ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായതിനെ തുടർന്ന് ഇറാനിൽ കുടുങ്ങി മലയാളി യുവാവ്. കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് ഇറാനിൽ കുടുങ്ങിയത്. അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായതിനെ തുടർന്നാണ് അക്ഷയ് സഹായം തേടുന്നത്

കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണ അക്ഷയുമായി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് മന്ത്രി കത്ത് നൽകി. പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി. പരിശോധന കഴിഞ്ഞ് പാസ്പോർട്ട് തിരികെ നൽകിയില്ലെന്ന് യുവാവ് പറയുന്നു.

പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്. കപ്പൽ ഇറാനിൽ എത്തിയ ശേഷം തിരികെ ഉള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് രേഖകൾ ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്. അക്ഷയ്ക്ക് ഒപ്പം രേഖകൾ തിരികെ ലഭിക്കാതിരുന്ന ആറ് മ്യാൻമർ പൗരൻമാരെ അവരുടെ എംബസി ഇടപെട്ട് സ്വദേശത്ത് എത്തിച്ചു.

Related Articles

Back to top button