‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

ഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കാനും പരസ്പര സഹായത്തിന്റെ മൂല്യം ഓര്‍മിക്കാനും ഈ ഉത്സവം അവസരമൊരുക്കുന്നു.



