സംഘപരിവാർ ശക്തികളുടെ പ്രചാരകനായി വെള്ളാപ്പള്ളി മാറുന്നു…. മറുപടിയുമായി പി ജയരാജൻ

എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ. ഖാദി പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സംഘടനാ നേതാക്കളെയും കണ്ടിരുന്നെന്നും വെള്ളാപ്പള്ളിയുടെ നിലപാടിനെ വിമർശിച്ചതിനാലാണ് ഇപ്പോൾ അത് എടുത്തു പറയുന്നതെന്നും പി ജയരാജൻ. സംഘപരിവാർ ശക്തികളുടെ പ്രചാരകനായി വെള്ളാപ്പള്ളി മാറുന്നുവെന്നും വിമർശനം. ഭാരതീയ ധർമ ജനസേന മുന്നോട്ടുവയ്ക്കുന്ന ധർമം എന്തെന്ന് തുഷാറിനോടും ചോദ്യം. തുഷാർ വെള്ളാപ്പളളിയും മറുപടി പറയണമെന്ന് പി ജയരാജൻ.

ഈഴവർ ആയിട്ടുള്ളവർ ഹിന്ദു അല്ല എന്ന് പ്രഖ്യാപിച്ചയാളാണ് സി കേശവൻ. ഇപ്പോൾ സി കേശവന്റെ സ്ഥാനത്തുള്ള വെള്ളാപ്പള്ളി പറയുന്നത് താൻ ഹിന്ദു ആണെന്നാണ്. മകനെ ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നേതാവുമാക്കി. ശോഭാ സുരേന്ദ്രനെ ഈഴവ സ്ഥാനാർഥി എന്ന് പ്രഖ്യാപിച്ചു. ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഒരു സാമൂഹിക സംഘടനയുടെ നേതാവ് താൻ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുന്നു . അതിനർത്ഥം മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ നിഷേധിക്കലാണെന്ന് പി ജയരാജൻ പറഞ്ഞു.

Related Articles

Back to top button