മാവേലിക്കരയിൽ ടിപ്പർലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം… പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി….

മാവേലിക്കര: മാവേലിക്കര-പന്തളം പ്രധാന പാതയിൽ  മാവേലിക്കര ജില്ല ആശുപത്രി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം നടന്നത്. ചെന്നിത്തല സൗത്ത് മുണ്ടുവേലിക്കടവ് തട്ടാരുപറമ്പിൽ ആൻസിവില്ലയിൽ ബാബുജോർജ്ജിൻ്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. ആശുപത്രി ജംഗ്ഷനിൽ നിന്നും കരയാവട്ടം ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ആനി ബാബുവിനെ അതേദിശയിൽ എത്തിയ ടിപ്പർ തട്ടുകയായിരുന്നു. ടിപ്പറിൻ്റെ ഇടിയേറ്റ സ്കൂട്ടർ റോഡിൻ്റെ ഇടത് ഭാഗത്തേക്ക് നീങ്ങിയെങ്കിലും പാതയ്ക്ക് സമീപമുള്ള ഓടയുടെ സ്ലാബുകൾ ഉയർന്നു നിന്നതിനാൽ അതിൽകയറി നിയന്ത്രണം തെറ്റി ടിപ്പറിനടയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിൻ്റെ പിൻചക്രങ്ങൾ ആനിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടൻതന്നെ മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാവേലിക്കര ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകൾ: ആൻസി.

Related Articles

Back to top button