അഭിറാം കൊലക്കേസ്…പ്രതികളെ പൊലീസ് കസ്റ്റിയില്‍ വിട്ടു….

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ
രണ്ട് പ്രതികളെ പൊലീസ് കസ്റ്റിയില്‍ വിട്ടു. കേസിൽ രണ്ടും മൂന്നും പ്രതികളായ ഉമര്‍,അനന്ദ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. പൊലീസ് ഉപദ്രവിച്ചെന്ന് പ്രതികള്‍ കോടതിയില്‍ പരാതി ഉന്നയിച്ചു.

ഒന്നാം പ്രതിയായ 17 കാരൻ, നാലാം പ്രതിയും ഉമറിന്റെ പെൺ സുഹൃത്തുമായ ഐശ്വര്യ എന്നിവരെയും പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയേക്കും. തുടർന്ന് കൊലപാതകം നടന്ന സ്ഥലത്തും പ്രതികൾ ഒളിവിൽ താമസിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ് ,അഭിറാമിന്റെ മൊബൈൽ ഫോൺ എന്നിവ കണ്ടുകിട്ടാനുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ് നടക്കുക. പ്രതികളുടെ സുരക്ഷ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുന്നത്. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

Back to top button