ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു….പോക്സോ കേസിൽ പ്രതിക്ക്…

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
വട്ടത്താമല രേഷ്മ ഭവനിൽ രാജുവിനെയാണ് കോടതി ശിക്ഷിച്ചത്. 2025 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കെതിരെയായിരുന്നു പ്രതിയുടെ അതിക്രമം.ഇതേ കോടതിയിൽ 3 ദിവസം മുൻപ് മറ്റൊരു കേസിലും പ്രതിക്ക് കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതി നിലവിൽ ജയിലിലാണ്.



