സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള നഗരമേതെന്നോ?..

സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച ജന്ദർ മന്തർ അറ്റ് കൊച്ചി പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ഔദ്യോഗിക ഡാറ്റാബേസ് കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പോരാട്ടങ്ങൾക്ക് കേരളത്തിലെ യുവജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ യുവാക്കളുടെ വൻ പ്രാതിനിധ്യം ഉണ്ടായതും ഇതിന് തെളിവാനെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ചലച്ചിത്ര താരം പ്രകാശ് രാജ്, വിവിധ വിദ്യാർത്ഥി-യുവജന സംഘടനാ നേതാക്കൾ, സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.




