വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടൂർ സ്വദേശികളായ ജഗദീഷ്–തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളം നിറഞ്ഞ പില്ലർ കുഴിയിൽ വീണത്. അപകടത്തിൽ കുട്ടിക്ക് ജീവൻ നഷ്ടമാവുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button