വടകര കാഫിർ സ്ക്രീന്‍ഷോട്ട് കേസ്….അന്വേഷണത്തിൽ പുരോഗതിയില്ല, ….

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ഇഴഞ്ഞ് നീങ്ങുന്നു . സോഷ്യൽമീഡിയയിൽ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ വിവരങ്ങൾ ലഭിക്കാൻ വൈകുന്നതാണ് പ്രധാന പ്രതിസന്ധി . സ്ക്രീൻഷോട്ട് നിർമ്മിച്ചവരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ . കെ ശൈലജ ടീച്ചർ കാഫിറാണെന്ന സ്ക്രീൻ ഷോട്ട് നിർമിച്ച് പ്രചരിപ്പിച്ചു എന്നാണ് കേസ്. ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണൻ , ജിതിൻ ഭാസ്കർ അമൽ എന്നിവരാണ് ആദ്യഘട്ടത്തിൽ അറസ്റ്റിലായത് . പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത അതുൽ, അതുൽ പ്രസാദ് , വഹാമ്പ് എന്നിവരെയും അറസറ്റ് ചെയ്തു . നിലവിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ് . ജിതിൻ ഭാസ്ക്കറാണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത് . എന്നാൽ ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ തുറന്ന് പറയുന്നു.

Related Articles

Back to top button