എല്ലാ ദീപാവലിക്കും സ്വർണം വേണമെന്ന് ഭർതൃവീട്ടുകാർ….ഭർതൃവീട്ടിലെ പീഡനം….യുവതി ജീവനൊടുക്കി….

ഭർതൃവീട്ടിലെ പീഡനം കാരണം യുവതി ജീവനൊടുക്കി. പൂനെയിലെ മുകുന്ദ് നഗറിൽ എംബിഎ ബിരുദധാരിയായ 29കാരിയായ പായൽ അക്ഷയ് സാംബ്രെയാണ് ഭർതൃ വീട്ടിൽ ജീവനൊടുക്കിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അക്ഷയ്, അമ്മായിയമ്മ മംഗൾ അരവിന്ദ് സാംബ്രെ, അമ്മായിയപ്പൻ അരവിന്ദ് സാംബ്രെ, നാത്തൂൻ അക്ഷത എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
2019ലായിരുന്നു പായലിന്റെയും അക്ഷയ് സാംബ്രെയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. വിവാഹ ശേഷം ഭർത്താവ്, അമ്മായിയമ്മ, അമ്മായിയപ്പൻ, നാത്തൂൻ എന്നിവർ ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും എല്ലാ വർഷവും ദീപാവലി സമയം അഞ്ച് മുതൽ പത്ത പവനോളം സ്വർണം ആവശ്യപ്പെട്ടിരുന്നതായും യുവതിയുടെ വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.



