പവർകട്ട് മനപൂർവം ഉണ്ടാക്കുന്നതാണോ എന്ന് സംശയിക്കുന്നു…എളമരം കരീം…

തിരുവനന്തപുരം: വൈദ്യുതി വാങ്ങിയതിൽ ചില ഇടപാടുകൾ നടത്താനുള്ള നീക്കമായിരുന്നുവെന്നും ഇത് അധിക ചെലവ് ഉണ്ടാക്കുമെന്നും സിഐടിയു. വൈദ്യുതി പ്രതിസന്ധി മനപൂർവം ഉണ്ടാക്കുന്നതാണോയെന്നും വൈദ്യുതി വാങ്ങലാണോ ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സംശയമുള്ളതായും എളമരം കരീം പറഞ്ഞു. ടെൻഡറിലൂടെയോ റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കുന്നതിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങാൻ കഴിയൂ.

വിഇഎച്ച് ഗ്ലോബൽ ഹിമാചലിൽ നിന്നെല്ലാം വാങ്ങാനൊന്നും കമ്മീഷൻ അംഗീകാരം കൊടുത്തിട്ടില്ല. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയത് ചട്ടങ്ങളെല്ലാം മറികടന്നുകൊണ്ടാണ്. ജിഎൻഎ എന്ന കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനമെടുത്തു. പകൽസമയത്തേക്കും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചു. യൂണിറ്റിന് 8.63 രൂപ നിരക്കിൽ. 285 മുതൽ 461 കോടി രൂപ അധിക ചെലവ് വരും എന്ന് കെഎസ്ഇബി കണ്ടെത്തി. ജിഎൻഎ കരാർ മൂലം 1500 അധികം കോടി രൂപ ചെലവാകുന്നുവെന്നും ഇത് കാരണം 763 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button