മൂന്നു ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവം….സസ്പെൻഷന് സ്റ്റേ ഇല്ല…

തിരുവനന്തപുരം: സർക്കാർ നയം രൂപീകരിക്കുന്നതിന് മുമ്പ് മൂന്നു ബാറുകൾക്ക് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ ഇല്ല. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയില്ല. ഡെപ്യൂട്ടി കമ്മിഷണർമാരായ സതീഷ് പി കെ, ഷിബു പി എൽ എന്നിവരാണ് ട്രിബ്യൂണലിനെ സമീപിച്ചത്.
എറണാകുളം, തിരുവനന്തപുരം ട്രിബ്യൂണലുകളിലാണ് ഉദ്യോഗസ്ഥർ ഹർജി നൽകിയത്. അതേസമയം, ബാർ ലൈസൻസുകളുടെ അനുമതി സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു എന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം ലിജു. എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



