സർക്കാരറിയാതെ ബാർ ലൈസൻസ്….കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു…

തിരുവനന്തപുരം: മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ കർശന നടപടിയുമായി എക്സൈസ് മന്ത്രി. മന്ത്രി കർശന നിലപാട് എടുത്തതോടെ എക്സൈസ് കമ്മീഷണർ പുറത്തേക്ക്. താൻ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയെത്തെ ഒരു ബിയർപാലറിനും വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയതാണ് മന്ത്രിയെ പ്രകോപ്പിച്ചത്.
സ്റ്റാര്‍ ഹോട്ടലുള്ള ബിയര്‍ വൈൻ ലൈസന്‍സികള്‍ക്ക് വിദേശ മദ്യവിൽപനാനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം. സർക്കാരിനെ മറച്ചുവച്ച് ലൈസൻസ് അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ് മന്ത്രി എം ലിജു. മുഖ്യമന്ത്രിയെയുംചീഫ് സെക്രട്ടറിയെയും കാര്യങ്ങൾ ധരിപ്പിക്കും. ജൂൺ മാസത്തിൽ നൽകിയ ബാർ അപേക്ഷയിൽ കമ്മീഷണർ സ്വന്തം നിലയിൽ തീരുമാനമെടുത്തത് എല്ലാം നിയമ പ്രകാരമെന്നാണ് കമ്മീഷണർ വിശദമാക്കിയത്.



