PSC മുന്‍ ചെയര്‍മാന്‍ എം കെ സക്കീറിനും കുരുക്ക്….ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുകളിൽ അന്വേഷണം PSC മുൻ ചെയർമാൻ എം കെ സക്കീറിലേക്കും. എം കെ സക്കീറിനെ കേസിൽ പ്രതി ചേർത്തു. ഉടന്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യുമെന്ന് SIT വ്യക്തമാക്കി. തട്ടിപ്പ് സംശയിക്കുന്ന നാല് പരീക്ഷകളിൽ രണ്ടെണ്ണം എം കെ സക്കീറിന്റെ കാലയളവിലാണ് നടന്നത്.
സക്കീർ ഫിഷറീസ് എകസ്റ്റന്‍ഷന്‍ ഓഫീസറും ഖാദി ബോര്‍ഡ് ഇന്‍സ്പെക്ടറുമായിരുന്ന സമയത്ത് നടന്ന പരീക്ഷയിലാണ് പ്രതിചേര്‍ത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സക്കീര്‍ എല്‍ഡിഎഫിന്‍റെ പൊന്നാനിയിലെ സ്ഥാനാര്‍ഥിയായിരുന്നു.



