കാത്തിരിപ്പിന് വിരാമം….വിഴിഞ്ഞത്തേക്ക് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ….

തിരുവനന്തപുരം: ആദ്യ ഇറക്കുമതി കണ്ടെയ്‌നര്‍ ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിടും. ചൈനയില്‍ നിന്നുമെത്തുന്ന എംഎസ്സി സബ്രീനയാണ് വിഴിഞ്ഞത്ത് എത്തുക. നവംബര്‍ 3 ന് തുറമുഖത്ത് ഔദ്യോഗിക സ്വീകരണം നല്‍കും. എക്‌സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം ഉള്ള ആദ്യ ഇറക്കുമതിക്ക് തുറമുഖം വേദിയാകും.
എക്‌സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് ആദ്യ കണ്ടെയ്‌നര്‍ എത്തുന്നത്. വിഴിഞ്ഞത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് കണ്ടെയ്‌നര്‍ ഇറക്കാന്‍ കാലതാമസം നേരിട്ടത്. ഓഗസ്റ്റില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ കയറ്റുമതിക്കുള്ള ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.



