ചേരാനെല്ലൂര്‍ വാഹനാപകടം….ജഡ്ജിനെ ചോദ്യം ചെയ്തു…..ജഡ്ജിന് എതിരായ അച്ചടക്ക നടപടി ഉടന്‍…

എറണാകുളം: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ 17കാരന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി പൊലീസ്. കുറ്റകരമായ നരഹത്യ ചുമത്തിയെന്നും, വാഹനം 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിനെതിരെയാണ് പൊലീസ് നീക്കം.

പ്രതിചേര്‍ത്ത പതിനേഴുകാരന്റെ പിതാവ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറെ ചോദ്യം ചെയ്ത് പൊലിസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തുടര്‍നടപടിയില്‍ തീരുമാനം ഇന്നുണ്ടാകും. തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി.

Related Articles

Back to top button