കേരളത്തിൽ എംഡിഎംഎ നിർമാണകേന്ദ്രങ്ങളെന്ന് സംശയം; എറണാകുളത്തും മലപ്പുറത്തും

സംസ്ഥാനത്ത് ലഹരിമരുന്ന് വേട്ട ശക്തമാകുന്നതിനിടെ, രാസലഹരിയുടെ ഉൽപാദനം കേരളത്തിൽത്തന്നെ നടത്താൻ ലഹരിസംഘങ്ങൾ നീക്കം നടത്തുന്നതായി സൂചന. എംഡിഎംഎ വൻതോതിൽ നിർമിക്കുന്ന കേന്ദ്രങ്ങൾ സംസ്ഥാനത്തും പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ്, എക്സൈസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തൽ.

‘കുക്കിങ് ഹൗസുകൾ’ എന്നറിയപ്പെടുന്ന ഇത്തരം കേന്ദ്രങ്ങൾ എറണാകുളം, മലപ്പുറം ജില്ലകളിലുണ്ടെന്നാണ് വിവരം. ഫ്ലാറ്റുകളിലോ വീടുകളിലോ രഹസ്യമായി പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ രാസപ്രവർത്തനങ്ങളിലൂടെ എംഡിഎംഎ ഉൽപാദിപ്പിക്കുന്നതായാണ് സംശയം. ഇതിനായി വിദേശത്തുനിന്ന് കെമിസ്റ്റുകളെ എത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ, യൂറോപ്പ്, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് വിവരം. ആവശ്യമായ ലബോറട്ടറി സംവിധാനങ്ങൾ ഒരുക്കുന്നതും അസംസ്കൃത രാസവസ്തുക്കൾ എത്തിക്കുന്നതും പ്രാദേശിക ലഹരിസംഘങ്ങളാണെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

Related Articles

Back to top button