ശബരിമല സീസൺ ലക്ഷ്യമിട്ട് കഞ്ചാവ് കടത്ത്; ബെംഗളൂരുവിൽ നിന്നെത്തിയ നാലുപേർ പിടിയിൽ

ശബരിമല തീർഥാടന സീസണിൽ എരുമേലി കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ എത്തിച്ച 36 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ. ബെംഗളൂരുവിൽനിന്ന് അന്തർസംസ്ഥാന ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത്. എരുമേലി സ്വദേശികളായ ശരത്ത്കുമാർ വി.എ., ആദർശ് പി. റജി, നന്തു റിനോഷ്, ഷാരൂഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്.



