വൈദേകം റിസോര്‍ട്ടിലെ നിക്ഷേപ രേഖകളില്‍ മാറ്റം വരുത്താന്‍ PK ഇന്ദിര ശ്രമിച്ചു….

ഇ പി ജയരാജനും ഭാര്യയ്ക്കുമെതിരെ വീണ്ടും ആരോപണവുമായി ഇപിയുടെ സഹോദരീപുത്രന് ശ്യാംജിത്ത് ഇ പി. വൈദേകം റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച രേഖകളില്‍ മാറ്റം വരുത്താന്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ശ്രമിച്ചെന്നാണ് ആരോപണം. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തന്റെ ഭാര്യയെ പിരിച്ചുവിട്ടത്. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചു. തന്റെ ഭാര്യക്കെതിരെ വൈദേകം പ്രതികാര നടപടിയാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ ശ്യാംജിത്ത് പ്രതികരിച്ചു.ഇതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷണറെ സമീപിച്ചിരിക്കുകയാണെന്നും ശ്യാംജിത്ത് പറയുന്നു. സിപിഐഎം മുന്‍ എംഎല്‍എ ജെയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്നും ശ്യാംജിത്ത് ആരോപിച്ചു. റിസോര്‍ട്ടില്‍ പലര്‍ക്കും നിക്ഷേപമുണ്ടെന്നും ശ്യാംജിത്ത് ആരോപിച്ചു.
