ചേർത്തലയിൽ അഞ്ച് കൊല്ലം മുമ്പ് സ്കൂട്ടറിൽ 1.21 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി

ആലപ്പുഴ ചേർത്തലയിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടണക്കാട് വില്ലേജിൽ മേനാശേരി മുറിയിൽ പടന്നത്തറ വീട്ടിൽ അനിൽ മോഹൻ (31) ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ അഡീഷണൽ ഡി എസ് സി-3 ജഡ്ജ് എം ശുഹൈബ് ശിക്ഷ വിധിച്ചത്. 2021 ഫെബ്രുവരി 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേനാശേരി ജംഗ്ഷന് ഏകദേശം 150 മീറ്റർ വടക്കുമാറി റോഡിന്റെ കിഴക്കരുകിൽ വെച്ച് സ്കൂട്ടറിൽ 1.210 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരുകയായിരുന്ന പ്രതിയെ ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജെറോയിയും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.

Back to top button