22-കാരി കിടപ്പുമുറിയിൽ മരിച്ചനിലയിൽ

മണ്ണൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണൂർ നഗരിപ്പുറം ‘വിൻഡോസ് ഹൗസി’ൽ സരയു(22)വാണ് മരിച്ചത്. യുവതി ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മങ്കര പൊലീസ് കേസെടുത്തു.



