കേന്ദ്ര സർക്കാരിന് മുന്നിൽ പുതിയ ‘സമര ഭീഷണി’!

ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനോട് അതിശക്തമായ സമരം നേരിടേണ്ടി വരുമെന്ന് അഖിലേന്ത്യാ കിസാൻ സഭ. വ്യാപാര കരാർ വഴി യുഎസിന് നൽകുന്ന ഇളവുകൾ രാജ്യത്തെ കാർഷിക മേഖലയെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയിൽ സ്വാധീനം ചെലുത്താൻ വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എഐകെഎസ് രംഗത്ത് വന്നത്. അമേരിക്കയിൽ വൻതോതിൽ സബ്‌സിഡി ലഭിക്കുന്ന കാർഷിക ഉൽപ്പാദകരുമായി മത്സരിക്കാൻ ഇന്ത്യയിലെ സാധാരണ കർഷകർക്ക് സാധിക്കില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു

Related Articles

Back to top button