കിഫ്‌ബി കടമെടുപ്പ്; അപകടം മുൻ ധനമന്ത്രി നേരത്തെ കണ്ടു, ആശങ്ക മറികടന്ന് മുന്നോട്ട് പോയത്…

കിഫ്‌ബി കടമെടുപ്പിലെ അപകടം മുൻ ധനമന്ത്രി കെഎൻ ബാലഗോപാലും നേരത്തെ പ്രകടിപ്പിച്ചിരുന്നതായി വിവരം. ധനസ്ഥിതിയെ ബാധിക്കുമെന്ന് അറിയിച്ചിട്ടും മുന്നോട്ട് പോകാൻ തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ആശങ്ക അറിയിച്ച് ബാലഗോപാൽ എഴുതിയ ഫയൽ പുറത്ത് വന്നു. 

കടമെടുപ്പ് സംസ്ഥാനത്തിന്റ ധനസ്ഥിതിയെ ബാധിക്കുമെന്ന് ധനമന്ത്രി ആയിരിക്കെ ബാലഗോപാൽ പറഞ്ഞു. എന്നാൽ അഭിപ്രായം തള്ളി സർക്കാർ കടമെടുപ്പ് തുടരുകയായിരുന്നു. കിഫ്‌ബി കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിൽ ആക്കി എന്നായിരുന്നു വിദഗ്ധ സമിതി കണ്ടെത്തൽ. ബാലഗോപാലിന്റെ അഭിപ്രായം സമിതിയും റിപ്പോർട്ടിന്റെ ഭാഗമാക്കി.

Related Articles

Back to top button