ബേക്കറികളിലും ഇനി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ; വിൽപനയ്ക്ക് തുടക്കമായി

കേരളത്തിൽ ആദ്യമായി ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപന ആരംഭിച്ചു. പഴങ്ങളിൽനിന്ന് നിർമിക്കുന്ന 15 ശതമാനം ആൽക്കഹോൾ വീര്യമുള്ള വൈനിന്റെ വിൽപന ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് തുടങ്ങിയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിൽപനയ്ക്ക് അനുമതി ലഭിച്ചത്.
വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള നികുതി ഘടനയെച്ചൊല്ലി വിവാദം ഉയർന്നതോടെ, അഞ്ച് ശതമാനം വീര്യമുള്ള മദ്യം ബവ്കോ വഴി വിൽക്കാനുള്ള നീക്കം യുഡിഎഫ് സർക്കാർ മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറികളിലൂടെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലൂടെയും വിൽക്കാൻ അനുമതി നൽകിയിരിക്കുന്നത്.



