വയനാട്ടിൽ വിനോദ സഞ്ചാര നിയന്ത്രണങ്ങൾ കടുപ്പിച്ചു; ട്രക്കിങ്ങിനും ക്വാറികൾക്കും..

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണമേർപ്പെടുത്തി. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ, സാഹസിക വിനോദങ്ങൾ, ട്രക്കിങ്, ഹോംസ്റ്റേകൾ എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ വി. ചെൽസാസിനി ഉത്തരവിട്ടു.

ക്വാറികൾ- മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്കും നിയന്ത്രണമേർപ്പെടുത്തി. ദുർബല പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം. എൻ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കില്ല.

Related Articles

Back to top button