ലോ കോളേജ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലെ വനിത ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ ലഭിച്ചത്. സംഭവത്തില്‍ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി. മുൻപും സമാന സംഭവം ഉണ്ടായിട്ടും കോളേജ് അധികൃതര്‍ നടപടി എടുത്തില്ലെന്നാണ് വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്.

Related Articles

Back to top button