ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ സ്മൃതി മന്ദാനക്ക് വിജയത്തുടക്കം….

സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ തുടക്കത്തില്‍ 19-4ലേക്ക് തകര്‍ന്നെങ്കിലും നികി പ്രസാദിന്‍റെയും ദീപ്തി ശര്‍മയുടെയും ബാറ്റിംഗ് കരുത്തില്‍ ഒടുവില്‍ 4 വിക്കറ്റ് ജയം പിടിച്ചെടുത്തു. 37 പന്തില്‍ 8 ബൗണ്ടറികള്‍ പറത്തി 49 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

നിക്കി പ്രസാദ് 35 പന്തില്‍ 39 റണ്‍സുമായും അരുന്ധതി റെഡ്ഡി 2 റണ്‍സുമായും പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ സ്മൃതി മന്ദാന 9 റണ്‍സെടുത്ത് നിരാശപ്പെടുത്തി. സിംബാബ്‌വെക്കായി ന്യാഷാ ഗ്വാൻസുര 18 റണ്‍സിന് 3 വിക്കറ്റെടുത്ത് ഇന്ത്യയെ വിറപ്പിച്ചു. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 114-5, ഇന്ത്യ 15.4 ഓവറില്‍ 116-6.

Related Articles

Back to top button