മുസ്ലിം ലീഗിനെ വരച്ച വരയിൽ നിർത്തും, വർഗീയത തടയും; മുസ്ലിം വിഭാഗത്തിനിടയിൽ മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് ലീഗ്

മുസ്ലീം ലീഗിനെതിരായി വീണ്ടും വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് മുസ്ലീം ലീഗെന്ന് പറഞ്ഞ ജയരാജൻ, ന്യൂനപക്ഷ സംരക്ഷകർ എന്ന് വെറുതെ പറയുക മാത്രമാണെന്നും അഭിപ്രായപ്പെട്ടു. മുസ്ലീം വിഭാഗത്തിനിടയിൽ പരസ്യമായി ലീഗ് വർഗീയത പറയുകയാണ്. തൃക്കരിപ്പൂരിൽ വീടുകൾ കയറി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണെന്നും പി ജെ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ വർഗീയത തടയുമെന്നും മുസ്ലീം ലീഗിനെ വരച്ച വരയിൽ നിർത്താനുള്ള നിലപാട് എടുക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തെയും മുസ്ലിം ലീഗ് പച്ചയായ വർഗീയത പ്രചരിപ്പിക്കുന്നുവെന്ന വിമർശനവുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്.

Related Articles

Back to top button