‘കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കരുത്’

കിഫ്ബിയെ പുകമറ സൃഷ്ടിച്ച് തകർക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ ധനമന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയ വിരോധം തീർക്കാൻ കേരളത്തിന്റെ ഭാവി തകർക്കരുതെന്നും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വലിയ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപേ ഉണ്ടായിരുന്ന സമ്പ്രദായമാണ് കിഫ്ബി. അത് ഒരു സ്വതന്ത്ര സ്ഥാപനമായി പോകാനല്ല പ്രവർത്തിക്കുന്നത്. ലാഭകരമായ പദ്ധതികൾ മാത്രമേ ഏറ്റെടുക്കാവൂ എന്ന നിലപാട് ശരിയല്ല. അങ്ങനെ വന്നാൽ ആശുപത്രികളും ദേശീയ പാതകളും അപ്പോൾ എങ്ങനെ നിർമ്മിക്കുമെന്നും ഇത് കേരളത്തെ പിന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.




