കെ രാഘവൻ മാസ്റ്റർ പുരസ്കാരം ഹരിപ്പാട് കെപിഎൻ പിള്ളയ്ക്ക്

ഏഴാമത് കെ രാഘവൻ മാസ്റ്റർ പുരസ്കാരം ഹരിപ്പാട് കെപിഎൻ പിള്ളയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. അയ്യായിരം ലളിതഗാനങ്ങൾക്കും നാടക, ഭക്തി ഗാനങ്ങൾക്കും സംഗീതം നൽകിയ കെപിഎൻ പിള്ള, നിരവധി സിനിമകൾക്കും സംഗീതം നൽകി. ‘മാതള തേനുണ്ണാൻ’ എന്ന പ്രശസ്ത ഗാനം ചിട്ടപ്പെടുത്തിയത് കെപിഎൻ പിള്ളയാണ്.




